Zygo-Ad

വയനാട് അടുത്ത അമേഠിയാകും; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ പ്രതിഷേധം

 


കല്‍പ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ ഹൈക്കമാൻഡിനെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷമായ ഭാഷയിലുള്ള പോസ്റ്ററുകളാണ് വയനാട് ഡിസിസി ഓഫീസിന് സമീപം പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ പൊറുക്കില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററിലെ പ്രധാന മുന്നറിയിപ്പ്.

കെ.സി. വേണുഗോപാൽ നിങ്ങളുടെ പെട്ടി തൂക്കി നടക്കുന്നയാളായിരിക്കാം, എന്നാൽ ആ വിഡ്ഢിത്തത്തിന് കേരളം മാപ്പ് തരില്ലെന്നും ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകളിൽ പറയുന്നു. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ, ഇനി ഇവിടെ നിന്ന് ജയിക്കില്ല, സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ട് വരേണ്ടതില്ലെന്നും പോസ്റ്ററിലുണ്ട്. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കെ.സി. വേണുഗോപാലിന്റെ പേരിന് ഹൈക്കമാൻഡ് മുൻതൂക്കം നൽകുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ നീക്കം.

 

വളരെ പുതിയ വളരെ പഴയ