Zygo-Ad

വിഷു ബമ്പർ ഫലം: 12 കോടിയുടെ ഭാഗ്യവാൻ; വിഷു ബമ്പര്‍ ഫലമറിയാം, ലക്ഷങ്ങളും കോടികളും ഇവര്‍ക്ക്


തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ കാത്തിരുന്ന കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ വിഷു ബമ്പർ (Vishu Bumper BR 109) നറുക്കെടുപ്പ് ഫലം പുറത്ത്.

VB 135452 എന്ന നമ്പരിനാണ് വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്കാണ്. തിരുവനന്തപുരം ഗോർഖി ഭവനില്‍ രണ്ട് മണിക്ക് നറുക്കെടുപ്പ് നടന്നത്. 45 ലക്ഷം വിഷു ബമ്പർ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

വിഷു ബമ്പർ ലോട്ടിറിക്ക് ഇത്തവണയും റെക്കോഡ് വില്‍പ്പനയാണുണ്ടായത്. കഴിഞ്ഞ വർഷം വിറ്റതിനേക്കാള്‍ ടിക്കറ്റുകള്‍ കൂടുതലായി വിറ്റുപോയി. 

പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഉയർന്ന തോതില്‍ വില്‍പ്പന നടന്നത്. ബമ്പറുകളുടെ ഭാഗ്യം പതിവായി എത്തുന്ന പാലക്കാട് ജില്ലയില്‍ തന്നെയാണ് വിഷു ബമ്പർ ടിക്കറ്റ് വില്‍പ്പനയും ഉയർന്ന തോതില്‍ ഉണ്ടായത്.

വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ച നമ്പരുകള്‍

ഒന്നാം സമ്മാനം 12 കോടി രൂപ VB 135452

രണ്ടാം സമ്മാനം ഒരു കോടി രൂപ VA 616453 VB 327020 VC 438224 VD 252972 VE 649598 VG 367998

മൂന്നാം സമ്മാനം 10 ലക്ഷം രൂപ 

നാലാം സമ്മാനം 5 ലക്ഷം 

അഞ്ചാം സമ്മാനം 5000 രൂപ 

സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ VA135452 VC135452 VD135452 VE135452 VG135452

ആറാം സമ്മാനം 2000 രൂപ 

ഏഴാം സമ്മാനം 1000 രൂപ 

എട്ടാം സമ്മാനം 500 രൂപ 

ഒൻപതാം സമ്മാനം 300 രൂപ 

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയിലൂടെ വിഷു ബമ്പർ ലോട്ടറി ഫലം അറിയാനാകും. ലോട്ടറി ഏജന്റുമാർക്കായി സജ്ജീകരിച്ചിരിക്കുന്ന LOTIS Result Portal വഴിയും ഫലം പരിശോധിക്കാവുന്നതാണ്.

 കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ Ticket Check ഓപ്ഷൻ ഉപയോഗിച്ച്‌ ടിക്കറ്റിലെ QR കോഡ് സ്കാൻ ചെയ്തും വിഷു ബമ്പർ ഫലം പരിശോധിക്കാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ