Zygo-Ad

മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം

 


കൊല്ലം: പുനലൂർ നെല്ലിപ്പള്ളിയിൽ കനത്ത മഴയെത്തുടർന്ന് കോൺക്രീറ്റ് ഭിത്തി തകർന്നു വീണ് യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. നെല്ലിപ്പള്ളിയിലെ ഒരു സർവീസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു സിജു.

ഇന്ന് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായ സമയത്ത് സംരക്ഷണം തേടി സമീപത്തുണ്ടായിരുന്ന ലോറിയുടെ ക്യാബിനുള്ളിൽ സിജു കയറി ഇരിക്കുകയായിരുന്നു. ഈ സമയത്താണ് സമീപത്തെ ഉയർന്ന കോൺക്രീറ്റ് ഭിത്തി ലോറിക്ക് മുകളിലേക്ക് ഇടിഞ്ഞു വീണത്. ഭിത്തി വീണ ആഘാതത്തിൽ സർവീസ് സ്റ്റേഷനും ലോറിയുടെ ക്യാബിനും പൂർണ്ണമായി തകർന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തകർന്ന ക്യാബിനുള്ളിൽ നിന്നും സിജുവിനെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

വളരെ പുതിയ വളരെ പഴയ