Zygo-Ad

കാലവർഷം ജൂൺ ഒന്നിന് കേരളത്തിലെത്തും; മേയ് 20 ഓടെ ആൻഡമാൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ


 ഈ വർഷത്തെ കാലവർഷം ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ജൂൺ ആദ്യം തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുമെന്നാണ് സൂചന.

മേയ് 20 ഓടെ മൺസൂൺ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തും. സാധാരണയായി കേരളത്തിൽ ജൂൺ ഒന്നിനാണ് കാലവർഷം ആരംഭിക്കാറുള്ളത്. വരും ദിവസങ്ങളിലെ അന്തരീക്ഷ മാറ്റങ്ങൾ നിരീക്ഷിച്ച ശേഷം കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ