Zygo-Ad

റെക്കോഡ് വിൽപ്പനയുമായി വിഷു ബമ്പർ; ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

 


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ (BR 109) ടിക്കറ്റ് വിൽപ്പനയിൽ സർവകാല റെക്കോഡ്. ശനിയാഴ്ച നറുക്കെടുപ്പ് നടക്കാനിരിക്കെ, ആകെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളിൽ 44,61,670 ടിക്കറ്റുകളും ഇതിനോടകം വിറ്റുതീർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,87,350 ടിക്കറ്റുകളായിരുന്നു വിൽക്കാൻ സാധിച്ചിരുന്നത്. ഇത്തവണ 11,55,210 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്  നറുക്കെടുപ്പ് നാളെ

12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പറിന്റെ നറുക്കെടുപ്പ് ശനിയാഴ്ച പകൽ രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് നടക്കും. 300 രൂപ വിലയുള്ള ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് (Series) ഭാഗ്യാന്വേഷികൾക്ക് മുന്നിലെത്തിയത്.

ആകർഷകമായ സമ്മാനഘടന

ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്ക് പുറമെ, ഒരു കോടി രൂപ വീതം ആറ് പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ഈ ബമ്പറിന്റെ പ്രത്യേകതയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും, നാലാം സമ്മാനമായി 5 ലക്ഷം രൂപയും ആറ് പരമ്പരകൾക്കായി ലഭിക്കും. ഇവ കൂടാതെ 5000, 2000, 1000, 500, 300 രൂപ വീതമുള്ള മറ്റ് നിരവധി ആകർഷകമായ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.




വളരെ പുതിയ വളരെ പഴയ