തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷകൾ ജൂൺ 10-ന് ആരംഭിച്ച് ജൂൺ 17-ന് അവസാനിക്കും.
വിദ്യാർത്ഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങളിൽ വരെ സേ പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കും. എന്നാൽ പരീക്ഷയ്ക്കായി മുൻപ് രജിസ്റ്റർ ചെയ്തിട്ടും ഗുരുതരമായ അസുഖങ്ങൾ, അപകടങ്ങൾ, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ അടിയന്തിര കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാതെ പോയ വിദ്യാർത്ഥികൾക്ക് മൂന്നിൽ കൂടുതൽ വിഷയങ്ങളിലും പരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി sscexam.kerala.gov.in, thscexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
