Zygo-Ad

നിയമസഭാ തെരഞ്ഞെടുപ്പ് ജോലികൾ ചെയ്തിട്ടും പ്രതിഫലം ലഭിക്കാതെ ഹരിതകർമ സേനാംഗങ്ങൾ ദുരിതത്തിൽ

 


തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിതപെരുമാറ്റചട്ടം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ജില്ലയിലെ ഹരിത കർമ സേനാംഗങ്ങൾക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഈ അംഗങ്ങളെ ഹരിതചട്ടപാലനത്തിനായി പോളിങ് ബൂത്തുകളിൽ നിയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസത്തിനകം ഇവർക്കുള്ള പ്രതിഫലം നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഫെബ്രുവരി 20ന് ഇറക്കിയ സർക്കുലറിൽ കൃത്യമായി നിർദേശിച്ചിരുന്നു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ആവശ്യമായ നിർദേശം നൽകിയതുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിഫലം യഥാസമയം ലഭ്യമായില്ലെങ്കിൽ, തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ തനത് ഫണ്ടിൽനിന്നും ഈ തുക മുൻകൂറായി നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി സഹകരിച്ച് ജോലി ചെയ്ത മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം കൃത്യമായി പ്രതിഫലം ലഭിച്ച സാഹചര്യത്തിലും ഹരിതകർമ്മ സേനാംഗങ്ങളെ മാത്രം അവഗണിച്ചതിൽ പ്രതിഷേധം വ്യാപകമാവുകയാണ്. ഒരു മാസം കഴിഞ്ഞിട്ടും തങ്ങൾക്ക് അർഹതപ്പെട്ട വേതനം നൽകാത്തതിൽ അധികൃതർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സേനാംഗങ്ങളുടെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ