തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം വരും ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി എൻ ഷംസുദീൻ അറിയിച്ചു. ഈ വർഷം 4,51,845 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ എഴുതിയത്.
ചില പ്രത്യേക സംഘർഷ പശ്ചാത്തലങ്ങൾ കാരണം ഗൾഫ് മേഖലയിലെ 592 വിദ്യാർഥികൾക്ക് പരീക്ഷ നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ വിദ്യാർഥികൾക്ക് പ്ലസ് വൺ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ രീതി അവലംബിച്ചായിരിക്കും ഇത്തവണ പരീക്ഷ ഫലം നിർണയിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
