Zygo-Ad

ജനവികാരം സതീശനൊപ്പം, എംഎൽഎമാർ കെസിക്കൊപ്പം ; മുഖ്യമന്ത്രി ചർച്ചയിൽ ഇന്ന് നിർണായകം,പ്രഖ്യാപനം കാത്ത് കേരളം

 


തിരുവനന്തപുരം :കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ നടത്തും. സംസ്ഥാനത്തു നിന്നുള്ള മുതിർന്ന നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കും. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുമ്പോൾ ജനപിന്തുണയും ഘടകകക്ഷികളുടെ നിലപാടും വി ഡി സതീശന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. അതേസമയം സീനിയോറിറ്റി പരിഗണിച്ച് രമേശ് ചെന്നിത്തലയും പ്രതീക്ഷ കൈവിട്ടിട്ടില്ല.

എംഎൽഎമാരിൽ 45 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ സി പക്ഷം വ്യക്തമാക്കുന്നത്. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വി ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചാൽ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളം ഒന്നടങ്കം ഡൽഹിയിൽ നിന്നുള്ള ഈ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ