Zygo-Ad

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി വനിതാ ശിശു വികസന വകുപ്പ്.


തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാര്‍ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി വനിതാ ശിശു വികസന വകുപ്പ്.

അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തല്‍, പ്രവര്‍ത്തകരുടെ പെരുമാറ്റം മികവുറ്റതാക്കല്‍ എന്നീ ലക്ഷ്യത്തോടെ ഇരുപതോളം നിര്‍ദേശങ്ങളുമായാണ് വകുപ്പ് ഉത്തരവിറക്കിയത്.

ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാല്‍ വ്യക്തി സവിശേഷത അറിഞ്ഞു പരിചരണം നല്‍കണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.

വളരെ പുതിയ വളരെ പഴയ