Zygo-Ad

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി സതീശന് പൂർണ്ണ പിന്തുണയുമായി കെ.സി വേണുഗോപാൽ

 


ദില്ലി: വി.ഡി സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.സി വേണുഗോപാൽ. പാർട്ടിയാണ് തനിക്ക് വലുതെന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സതീശനും പുതിയ സർക്കാരിനും തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നേതൃത്വം ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. കേരളത്തിലെ കാര്യമായതിനാലാണ് പ്രഖ്യാപനത്തിൽ നിന്ന് താൻ മാറിനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ വരാൻ പോകുന്നത്. താൻ എപ്പോഴും പറഞ്ഞതുപോലെ ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുന്നു.

തന്നെ പിന്തുണച്ചവർ ഈ തീരുമാനം അംഗീകരിക്കണമെന്നും തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്ക് അത് തുടരാമെന്നും വേണുഗോപാൽ പ്രതികരിച്ചു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണോ ഈ തീരുമാനമെന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

 

വളരെ പുതിയ വളരെ പഴയ