ശമ്പള വർധന നടപ്പാക്കാത്തതിലും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ പാചക വാതക വിതരണ തൊഴിലാളികൾ ഈ മാസം 30 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. ജില്ലാ ഫ്യുവൽ എംപ്ലോയീസ് യൂണിയന്റെ സി ഐ ടി യു നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക നോട്ടീസ് യൂണിയൻ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് കൈമാറി. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് യൂണിയൻ അറിയിച്ചു.
