Zygo-Ad

വയനാട് ടൗൺഷിപ്പ് മുപ്പതോളം വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറും

 


വയനാട് :ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട്ടിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ മുപ്പതോളം വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറുന്നു. ഇതോടെ നിർമ്മാണം പൂർത്തിയായ കൂടുതൽ വീടുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ 83 വീടുകൾ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെങ്കിലും ദുരന്തബാധിതർ ആരും തന്നെ ഇതുവരെ താമസം ആരംഭിച്ചിട്ടില്ല.

ആകെ നിർമ്മിക്കുന്ന 178 വീടുകളുടെയും പണി പൂർത്തിയായ ശേഷം മാത്രമേ ടൗൺഷിപ്പിലേക്ക് താമസം മാറൂ എന്നാണ് ദുരന്തബാധിതരുടെ തീരുമാനം. ഈ മാസം അവസാനത്തോടെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് 178 കുടുംബങ്ങൾക്കും പുതിയ വീടുകളിൽ താമസം തുടങ്ങാൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് നിർമ്മാണം വേഗത്തിലാക്കുമെന്ന പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ