Zygo-Ad

റെയ്ഡ് നടത്തി മടങ്ങിയ ഉദ്യോഗസ്ഥരെ വളഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍; ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ തകര്‍ത്തു


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത് സിപിഎം പ്രവർത്തകർ.

ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകള്‍ പൊട്ടിച്ചു.

അസഭ്യ വർഷം നടത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. കാറിനുള്ളിലിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച്‌ ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ