Zygo-Ad

തേങ്ങ വില ഇടിയുമ്പോൾ ചിരട്ടയ്ക്ക് പൊന്നുംവില, കിലോയ്ക്ക് 33 രൂപ വരെയായി ഉയർന്നു

കേരളത്തിൽ പച്ചത്തേങ്ങയുടെ വില നാൾക്കുനാൾ ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നു. നാട്ടിൻപുറങ്ങളിൽ നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ വരെയാണ് വില ലഭിക്കുന്നത്. ചിരട്ടയ്ക്ക് ഡിമാന്റ് വർദ്ധിച്ചതോടെ തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ നേരിട്ടെത്തിയാണ് ഇപ്പോൾ കേരളത്തിൽ നിന്നും ചിരട്ട ശേഖരിക്കുന്നത്.

സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും വെള്ളം ശുദ്ധീകരിക്കുന്നതിനുമുള്ള ചിരട്ടക്കരി വ്യവസായശാലകളിലേക്കുമാണ് കേരളത്തിൽ നിന്നുള്ള ചിരട്ട പ്രധാനമായും കൊണ്ടുപോകുന്നത്. വ്യവസായ മേഖലകളിൽ ചിരട്ടയുടെ ഉപയോഗം വർദ്ധിച്ചതാണ് കമ്പോളത്തിൽ ഇതിന് പെട്ടെന്ന് ഇത്രയും ഉയർന്ന വില വരാൻ കാരണം.

അതേസമയം പച്ചത്തേങ്ങയുടെ വില ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ക്വിന്റലിന് 4500 രൂപയിലേക്ക് താഴ്ന്നു നിൽക്കുകയാണ്. തേങ്ങയുടെ ഈ കടുത്ത വിലയിടിവിൽ കർഷകരും വ്യാപാരികളും ഒരേപോലെ ആശങ്കയിലാണ്. ചിരട്ടയ്ക്ക് വിപണിയിൽ നല്ല കാലം വന്നെങ്കിലും തൊണ്ടോടെ തേങ്ങ വിൽക്കുന്ന സാധാരണ കർഷകർക്ക് ഇതുകൊണ്ട് വലിയ നേട്ടമില്ല. തേങ്ങ പൊതിച്ച് ചിരട്ട മാത്രമായി വേർതിരിച്ച് വിൽക്കാൻ സാധിക്കുന്നവർക്ക് മാത്രമാണ് നിലവിലെ ഈ വിലക്കയറ്റം പ്രയോജനപ്പെടുന്നത്

വളരെ പുതിയ വളരെ പഴയ