Zygo-Ad

ബക്രീദ് പ്രമാണിച്ച് ബെംഗളൂരു - കണ്ണൂർ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തും


 ബെംഗളൂരു: ബക്രീദ് ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ കനത്ത തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സർവീസ് നടത്തും. നാട്ടിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കുമായി മൂന്ന് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരു കന്റോൺമെന്റ് - കണ്ണൂർ സ്പെഷ്യല്‍ ട്രെയിൻ (06549) ഇന്ന് വൈകിട്ട് 4.30-ന് ബെംഗളൂരു കന്റോൺമെന്റില്‍ നിന്നും പുറപ്പെട്ട് നാളെ രാവിലെ 7.50-ന് കണ്ണൂരിലെത്തും. ഈ ട്രെയിനിന് കെ.ആർ പുരം (4.53), ബംഗാർപേട്ട് (5.04), സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതിന്റെ മടക്ക സർവീസായ കണ്ണൂർ – ബെംഗളൂരു കന്റോൺമെന്റ് സ്പെഷൽ (06550) നാളെ രാവിലെ 10-ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 29-ാം തീയതി രാത്രി 12.30-ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.

ഇതിനുപുറമെ, കണ്ണൂർ – എസ്.എം.വി.ടി ബെംഗളൂരു സ്പെഷൽ ട്രെയിൻ (06546) ഇന്ന് വൈകിട്ട് 6.25-ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് നാളെ രാവിലെ 9-ന് എസ്.എം.വി.ടി ബെംഗളൂരുവിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, കെ.ആർ പുരം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.

 

വളരെ പുതിയ വളരെ പഴയ