കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരാനിരിക്കെ, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പി.വി. അൻവർ. വോട്ടെണ്ണൽ കഴിയുമ്പോൾ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യു.ഡി.എഫിന് അനുകൂലമായ തരംഗം: ഇത്തവണത്തെ ജനവിധിയോടെ യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്നാണ് അൻവറിന്റെ വിലയിരുത്തൽ
പിണറായിസത്തിന് അന്ത്യം:
ഈ തിരഞ്ഞെടുപ്പോടെ കേരളത്തിലെ പിണറായിസത്തിന് അന്ത്യമാകുമെന്നും എൽ.ഡി.എഫിന്റെ പല ഉറച്ച കോട്ടകളിലും ഇത്തവണ വിള്ളലുകൾ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
വsടക്കൻ കേരളത്തിലെ മാറ്റം:കണ്ണൂർ അടക്കമുള്ള മലബാർ മേഖലകളിൽ രാഷ്ട്രീയ സുനാമി ഉണ്ടാകുമെന്നും എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
