Zygo-Ad

വാൽപ്പാറ ദുരന്തം: കേരളത്തിന്റെ കണ്ണീരായി ഒൻപത് മരണം; മൃതദേഹങ്ങൾ ഇന്ന് മലപ്പുറത്തെത്തിക്കും, സംസ്കാരം ഉച്ചയ്ക്ക് ശേഷം


 മലപ്പുറം : വാൽപ്പാറ ചുരം റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പൊള്ളാച്ചി ആശുപത്രിയിലെ നടപടികൾ പൂർത്തിയായത്. ആറരയോടെ ആംബുലൻസുകളുടെ വിലാപയാത്ര മലപ്പുറത്തേക്ക് തിരിച്ചു.

മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹങ്ങളിൽ നാട് ഒടുവിലത്തെ യാത്രാമൊഴിയേകും. തുടർന്ന് വിവിധ ഖബറിസ്ഥാനുകളിലും ശ്മശാനങ്ങളിലുമായി സംസ്കാര ചടങ്ങുകൾ നടക്കും.

പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. 13-ാം ഹെയർപിൻ വളവിൽ നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ വാനിലുണ്ടായിരുന്ന ഒൻപത് പേർക്കും ജീവൻ നഷ്ടമായി. പ്രധാന അധ്യാപിക അജിത ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റ നാല് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

 

വളരെ പുതിയ വളരെ പഴയ