Zygo-Ad

ശ്രീനന്ദയുടെ മരണം: ദുരൂഹതയാരോപിച്ച് കുടുംബം; വിരലിലെ മോതിരം കാണാനില്ലെന്ന് ബന്ധുക്കൾ


ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ട്രെക്കിങ്ങിനിടെ കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മൃതദേഹം കണ്ടെത്തിയ സ്ഥലം, കാണാതായ സ്വർണാഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളുടെ സംശയം.


കുടുംബം ഉന്നയിക്കുന്ന പ്രധാന സംശയങ്ങൾ:


 മൃതദേഹം കണ്ടെത്തിയ സ്ഥലം: വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം ശ്രീനന്ദ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയത് ഗ്രൗണ്ടിന്റെ മറുവശത്തുള്ള ചെരിവിലാണ്. കുട്ടി ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നാണ് കുടുംബത്തിന്റെ വാദം.

 

കാണാതായ മോതിരം: ശ്രീനന്ദ ധരിച്ചിരുന്ന ചെറിയ സ്വർണമോതിരം കാണാനില്ലെന്നത് തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള സംശയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

 

തിരച്ചിലിലെ വൈരുദ്ധ്യം: മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെ തിരച്ചിൽ നടത്തിയിരുന്നുവെന്നും അന്ന് കണ്ടെത്താനാകാത്തത് സംശയാസ്പദമാണെന്നും അവർ പറയുന്നു.

 


അന്വേഷണത്തിലെ വീഴ്ച:പ്രദേശത്ത് സിസിടിവി സൗകര്യം ഇല്ലെന്നും സമീപവാസികളെ ചോദ്യം ചെയ്യുന്നതിൽ പോലീസ് വീഴ്ച വരുത്തുകയാണെന്നും കുടുംബം പരാതിപ്പെട്ടു.

നാലുദിവസത്തെ തിരച്ചിലിനൊടുവിൽ ബാബാ ബുധൻഗിരിക്ക് സമീപമുള്ള ഹർഷന ഗുപ്പെയിൽ 1500 അടി താഴ്ചയിൽ നിന്നാണ് തെർമൽ ഡ്രോൺ ഉപയോഗിച്ച് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് എസ്‌ഐ സുനിൽ മൃതദേഹം ശ്രീനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം



വളരെ പുതിയ വളരെ പഴയ