Zygo-Ad

ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം മരിച്ചവരിൽ രണ്ട് മലയാളികൾ

 


ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മലയാളികളടക്കം ഏഴ് പേർ മരിച്ചു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. പരിക്കേറ്റ മൂന്ന് മലയാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുടുംബശ്രീയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ 52 അംഗ സംഘത്തിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയ്ക്കിടെയാണ് നഗരത്തെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിലാണ് തകർന്ന് വീണത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ പ്രദേശത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് മതിലിനടിയിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചെങ്കിലും കനത്ത മഴ തടസ്സമുണ്ടാക്കി.

 

വളരെ പുതിയ വളരെ പഴയ