Zygo-Ad

വനിതാ സംവരണ ബിൽ: രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമെന്ന് രാഹുൽ ഗാന്ധി; ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ പോര്



 ന്യൂഡൽഹി:വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ മണ്ഡല പുനഃക്രമീകരണവുമായി ബന്ധിപ്പിക്കുന്നതിനെതിരെ ലോക്‌സഭയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന വാദങ്ങൾ:

 ഒബിസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളോട് സർക്കാർ ക്രൂരത കാണിക്കുകയാണെന്നും അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

 

ഭരണഘടനാ വെല്ലുവിളി: ഭരണഘടനയ്ക്ക് മേൽ മനുസ്മൃതി അടിച്ചേൽപ്പിക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ദലിതർക്ക് രാജ്യത്ത് അർഹമായ ഇടം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തെത്തുടർന്ന് സഭയിൽ ഭരണപക്ഷ അംഗങ്ങൾ വലിയ തോതിൽ പ്രതിഷേധിച്ചു.

സർക്കാർ നിലപാട്:

മണ്ഡല പുനർനിർണയം നടത്തുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50% വർധനവ് ഉണ്ടാകുമെന്നും ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം കുറയില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. ഭരണഘടനാ ഭേദഗതിയായതിനാൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. രാജ്യസഭയിൽ ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 പ്രതിപക്ഷം ഒന്നടങ്കം എതിർത്താൽ ബിൽ പാസാക്കിയെടുക്കുക എന്നത് സർക്കാരിന് വെല്ലുവിളിയാകും. ബിൽ പരാജയപ്പെട്ടാൽ അത് പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി നീക്കം.

ഇന്നലെ രാത്രി 1.20 വരെ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ബിൽ വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. രാജ്യസഭയിൽ ബില്ലുകൾ ഇന്ന് അവതരിപ്പിക്കും.



വളരെ പുതിയ വളരെ പഴയ