കണ്ണൂർ :കൊട്ടിയൂർ വൈശാഖോത്സവം സുഗമമായി നടത്തുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയൻ നിർദ്ദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഉത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. പുഴയിലെ അപകടങ്ങൾ ഒഴിവാക്കാൻ ഫയർഫോഴ്സിന്റെ സ്കൂബാ ടീമിനെ നിയോഗിക്കും.
അടിസ്ഥാന സൗകര്യങ്ങൾ: ജല അതോറിറ്റിയുടെ തലശ്ശേരി സബ്ഡിവിഷൻ കുടിവെള്ള ലഭ്യത ഉറപ്പാക്കും. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും. ബി.എസ്.എൻ.എൽ സിഗ്നൽ തകരാറുകൾ പരിഹരിക്കും.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ഉത്സവം നടക്കുക. ഇതിനായി ശുചിത്വ മിഷൻ മേൽനോട്ടം വഹിക്കും.
ക്ഷേത്രപരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ വനംവകുപ്പും ഫയർഫോഴ്സും ചേർന്ന് നീക്കം ചെയ്യും.
സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എഡിഎം കലാ ഭാസ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
