തിരുവനന്തപുരം: രാത്രി കാലങ്ങളിൽ സംസ്ഥാനത്തു എവിടെയും വനിതകൾക്ക് സ്വന്തന്ത്രമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്ന കേരള പോലീസിന്റെ പദ്ധതിയാണ് നിർഭയ നിശ.
രാത്രി 09 മണി മുതല്‍ രാവിലെ 05 മണി വരെ സ്ത്രീകള്‍ക്ക് ജോലി, പഠനം, ചികിത്സ, കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ എന്നിവയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് പരിഹാരമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
അടിയന്തര പോലീസ് സേവനങ്ങള്‍ ആവശ്യമുള്ള സ്ത്രീകള്‍ക്ക് അവ ലഭ്യമാകുന്നതിനു എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇ. ആര്‍. എസ്. എസ്), Pol App ലെ SOS ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍, ഹൈവേ പ ട്രോളുകള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
