Zygo-Ad

റേഷൻ വിഹിതം കൈപ്പറ്റാൻ ഇന്ന് അവസാന അവസരം: അറിയിപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ്

 


കണ്ണൂർ: സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് ഏപ്രിൽ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള കാലാവധി ഇന്ന് അവസാനിക്കുന്നു. നിശ്ചിത വിഹിതം ഇതുവരെ വാങ്ങാത്തവർ ഏപ്രിൽ 30 ആയ ഇന്ന് തന്നെ റേഷൻ വാങ്ങിത്തീർക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം തന്നെ ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് മെയ് മാസത്തെ റേഷൻ മുൻകൂറായി (അഡ്വാൻസ്) വാങ്ങാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. എന്നാൽ മെയ് മാസം ആരംഭിച്ചു കഴിഞ്ഞാൽ ഏപ്രിൽ മാസത്തെ കുടിശ്ശികയുള്ള വിഹിതം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ എല്ലാ കാർഡുടമകളും നിശ്ചിത സമയത്തിനകം വിഹിതം കൈപ്പറ്റണമെന്ന് നിർദ്ദേശമുണ്ട്.

 

വളരെ പുതിയ വളരെ പഴയ