തിരുവനന്തപുരം:വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് തിരിച്ചറിയൽ കാർഡിന് (Voter ID) പുറമെ 12 ഔദ്യോഗിക രേഖകൾ കൂടി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരിച്ചറിയൽ കാർഡ് കൈവശമില്ലാത്തവർക്ക് വോട്ട് രേഖപ്പെടുത്താൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകൾ ഹാജരാക്കാവുന്നതാണ്.
അംഗീകരിച്ചിട്ടുള്ള പ്രധാന രേഖകൾ താഴെ പറയുന്നവയാണ്:
1. ആധാർ കാർഡ്
2. തൊഴിലുറപ്പ് കാർഡ് (MGNREGA)
3. ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
4. തൊഴിൽ മന്ത്രാലയം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
5. ഡ്രൈവിംഗ് ലൈസൻസ്
6. പാൻ കാർഡ് (PAN Card)
7. എൻ.പി.ആർ (NPR) സ്മാർട്ട് കാർഡ്
8. പാസ്‌പോർട്ട്
9. ഫോട്ടോ പതിച്ച പെൻഷൻ രേഖ
10. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡുകൾ
11. എം.പി/എം.എൽ.എ മാർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
12. ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി (UDID) കാർഡ്
ഈ 13 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുന്നവർക്ക് മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാൻ കഴിയുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി
