ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വിവിധ എൻട്രി ലെവൽ തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ എക്സിക്യൂട്ടീവ്, അസോസിയേറ്റ് എക്സിക്യൂട്ടീവ്, സെക്രട്ടറി എന്നീ വിഭാഗങ്ങളിലായി ആകെ 250 ഒഴിവുകളാണുള്ളത്. എൻജിനീയറിങ് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ/സിഎംഎ ഇന്റർ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 30,000 രൂപ മുതൽ 1,40,000 രൂപ വരെയാണ് ശമ്പള സ്കെയിൽ.
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിങ്) തസ്തികയിൽ 175 ഒഴിവുകളുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയ ശാഖകളിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) തസ്തികയിൽ 25 ഒഴിവുകളും, ജൂനിയർ എക്സിക്യൂട്ടീവ് (വേസൈഡ് അമെനിറ്റീസ്) തസ്തികയിൽ 10 ഒഴിവുകളുമുണ്ട്. സെക്രട്ടറി ബിപിസിഎൽ തസ്തികയിൽ എട്ട് ഒഴിവുകളും, അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) തസ്തികയിൽ 30 ഒഴിവുകളും, അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഔദ്യോഗിക ഭാഷ) തസ്തികയിൽ രണ്ട് ഒഴിവുകളുമാണുള്ളത്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബിപിസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസായി 1180 രൂപ അടയ്ക്കണം. എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 17 ആണ്.
