Zygo-Ad

യുവാവിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


തൃക്കരിപ്പൂർ : യുവാവിനെ വീട്ടിലെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 

ഉദിനൂര്‍ മാച്ചിക്കാടിലെ രാജന്‍-നിഷ ദമ്പതികളുടെ മകന്‍ ആദിത്യനാ (26)ണ് മരിച്ചത്. തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ആദിത്യനെ ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. 

സഹോദരി-ദേവനന്ദ. ചന്തേര പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ