ന്യൂഡല്‍ഹി: ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് റെയില്‍വേ. റെയില്‍വേ ശൃംഖല നവീകരിക്കുന്നതിനും യാത്രാ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
72 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട്. 24 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക ഈടാക്കും.
8 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50 ശതമാനം തുക ഈടാക്കും. 8 മണിക്കൂറില്‍ കുറവാണെങ്കില്‍ ഒരു തുകയും കിട്ടില്ല.
അവസാന നിമിഷം ടിക്കറ്റ് ക്യാന്‍സല്‍ കുറയ്ക്കുന്നതിനും മറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നീക്കം. റീഫണ്ട് തുക നല്‍കുന്ന നടപടികളും റെയില്‍വെ എളുപ്പമാക്കിയിട്ടുണ്ട്.
യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ ട്രാവല്‍ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാം, നേരത്തെ ചാര്‍ട്ട് വരുന്നതിന് മുന്‍പ് ചെയ്യണമായിരുന്നു. ബോര്‍ഡിംഗ് പോയിന്റും 30 മിനിറ്റ് മുന്‍പ് വരെ മാറ്റാം.
ഇനി അടുത്തുള്ള ഏത് സ്റ്റേഷനില്‍ നിന്നും ബോര്‍ഡിംഗ് മാറ്റി കയറാം, നഗര മേഖലകളില്‍ വലിയ ഗുണമാകും എന്ന് റെയില്‍വേ വ്യക്തമാക്കി.
ഇതും നേരത്തെ ചാര്‍ട്ട് വരുന്നതിന് മുന്‍പ് ചെയ്യണമായിരുന്നു ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാന്‍ ബോട്ടുകളെ തടയാന്‍ ആന്റി ബോട്ട് സംവിധാനം ഒരുക്കി, സംശയകരമായ 3 കോടി ഐഡികള്‍ റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു.
