Zygo-Ad

പറവൂരിൽ കഴിഞ്ഞ വർഷത്തെ യു.ഡി.എഫ് കൺവീനർ വി.ഡി സതീശനെതിരെ മത്സരിക്കുമെന്ന്.

 



നാഷണൽ ജനതാദൾ സംസ്ഥാന കമ്മറ്റി സീനിയർ വൈസ് പ്രസിഡണ്ടും പത്തുകൊല്ലമായി പറവൂർ നിയോജകമണ്‌ഡലം യു.ഡി.എഫ് കമ്മറ്റി കൺവീനറുമായ  സുഗതൻ മാല്യങ്കരയാണ് പറവൂരിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പത്രക്കുറിപ്പിറക്കിയിരിക്കുന്നത്.
ഇതു വരെ ഉണ്ടാക്കിയ എല്ലാ ധാരണകളും മറന്നുകൊണ്ടും, ഒന്നുമറിയാത്തപോലെ ഭാവിച്ചുകൊണ്ടും  സതീശൻ എടുത്തിരിക്കുന്ന നിഷേധാത്മക നിലപാട്, ജനാധിപത്യ-സാമൂഹ്യ മര്യാദകൾക്കെതിരും, നാഷണൽ ജനതാദളിനു വിനാശകരവുമാണെന്നും ഇത്തരത്തിലുള്ള നടപടി യു.ഡി.എഫിന് മൊത്തത്തിൽ വലിയ ദോഷം ചെയ്യുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
  എലത്തൂർ സ്ഥാനാർത്ഥിപ്പട്ടികയിലുള്ള ശ്രീ പി. പ്രദീപ്‌കുമാർ, ശ്രീ സെനിൻ റാഷി എന്നിവരിൽ നിന്ന്, ഇന്നു ചേരുന്ന കോഴിക്കോട് ജില്ലാ കമ്മറ്റി സ്ഥാനാർത്ഥിയെ നിർദ്ദേശിക്കും, അന്തിമ തീരുമാനം പാർട്ടി പാലമെൻ്ററി ബോർഡ് കൈക്കൊള്ളുകയും ചെയ്യും

2026 അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ചെയർമാൻ വി.ഡി സതീശനുമായി പലവട്ടം സംസാരിച്ചെങ്കിലും തികച്ചും നിഷേധാത്മകമായ നിലപാടാണ് വി.ഡി സതീശൻ സ്വീകരിച്ചിരിക്കുന്നത്.

യു.ഡി.എഫിൽ വലിയ സ്ഥാനമാനങ്ങളോടെ കഴിഞ്ഞിരുന്ന ജനതാദളിനെ, സ്വാർത്ഥതാല്‌പര്യത്തിനായി എൽ.ഡി.എഫിലേക്കു കൊണ്ടുപോകാൻ വീരേന്ദ്രകുമാറും സംഘവും 2018 ൽ ശ്രമിച്ച സമയം അതിനെ ചെറുത്ത്, യു.ഡി.എഫിൽ തുടർന്നവരാണ് നാഷണൽ ജനതാദൾ. അതുപരിഗണിച്ച്, 2019 ൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച്  രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ, യു.ഡി.എഫ് നാഷണൽ ജനതാദളിനെ അംഗീകരിക്കപ്പെടുകയും ഘടകകക്ഷിയാക്കുകയും പിന്നീട് 'പുതുയുഗയാത്ര' വരെ നാഷണൽ ജനതാദൾ യു.ഡി.എഫുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയും ചെയ്‌തിട്ടുണ്ട്.

എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത്, എലത്തൂർ, പറവൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുവാൻ 15-3-2026ന് ചേർന്ന നാഷണൽ ജനതാദളിൻ്റെ സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുപുറമെ, കൂത്തുപറമ്പ്, പാലക്കാട്, തിരുവല്ല, റാന്നി എന്നീ നിയോജകമണ്‌ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുവാനുള്ള അന്തിമ തീരുമാനം 17-3-2026നു ചേരുന്ന സംസ്ഥാന സമിതി എടുക്കുന്നതാണ്.

യു.ഡി.എഫിൻ്റെ വിജയത്തിനുവേണ്ടി മറ്റു മണ്‌ഡലങ്ങളിൽ പാർട്ടി സജീവമായി രംഗത്തിറങ്ങും.



വളരെ പുതിയ വളരെ പഴയ