Zygo-Ad

തൊഴിലാളികളുടെ അശ്രദ്ധയിൽ വൻ പാചകവാതകച്ചോർച്ച;നഷ്ടമായത് 63,380 സിലിണ്ടറുകൾക്ക് തുല്യമായ വാതക

 


തൃശൂർ: തൊഴിലാളികളുടെ അശ്രദ്ധയെത്തുടർന്ന് തൃശൂർ മണലി-മടവാക്കര റോഡിന് സമീപം കൊച്ചി-സേലം പാചകവാതക പൈപ്പ്‌ലൈനിൽ വൻ ചോർച്ച. ബി.പി.സി.എല്ലിന്റെ പെട്രോൾ പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ മാറി ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഏകദേശം 900 ടൺ വാതകം ചോർന്നുപോയതായാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തൽ. ഇത് സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിണ്ടറുകൾക്ക് തുല്യമാണ്.

സംഭവത്തെത്തുടർന്ന് പൈപ്പിന്റെ ഇരുവശങ്ങളിലുമുള്ള വാൽവുകൾ അടച്ചെങ്കിലും, പൈപ്പിനുള്ളിൽ അവശേഷിക്കുന്ന വാതകം പൂർണ്ണമായും പുറത്തുപോകാതെ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ തീ കത്തിക്കുന്നതിനും വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണലി-മടവാക്കര റോഡിലെ ഗതാഗതവും തടഞ്ഞു. പാലക്കാട്ടുനിന്നുള്ള സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.



വളരെ പുതിയ വളരെ പഴയ