Zygo-Ad

കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വർക്കർ നിയമനം: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി; പോൾ ക്ലൈംബിംഗ് നിർബന്ധം


തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനത്തിന് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ബോർഡ് ഉത്തരവിറക്കി (BO dated 05.03.2026). ഭാവിയിൽ ലൈൻമാൻ ജോലികൾ കൂടി ചെയ്യേണ്ടി വരുമെന്നതിനാൽ ഇത്തവണ മുതൽ 'പോൾ ക്ലൈംബിംഗ്' (വൈദ്യുതി പോസ്റ്റിൽ കയറുന്ന പരിശോധന) ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. 9 മീറ്റർ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റ് 8 മിനിറ്റിനുള്ളിൽ കയറാനും ഇറങ്ങാനും കഴിയുന്നവർക്ക് മാത്രമേ യോഗ്യതയുണ്ടാവുകയുള്ളൂ.

എസ്.എസ്.എൽ.സിക്ക് പുറമെ ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിൽ സർക്കാർ അംഗീകൃത 2 വർഷത്തെ എൻ.ടി.സി (NTC) അല്ലെങ്കിൽ എസ്.ടി.സി (STC) സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ശാരീരിക അളവുകളിൽ പുരുഷന്മാർക്ക് 157.48 സെൻറിമീറ്ററും സ്ത്രീകൾക്ക് 144.78 സെൻറിമീറ്ററും കുറഞ്ഞ ഉയരം നിശ്ചയിച്ചിട്ടുണ്ട്. വർണ്ണാന്ധത ഇല്ലാത്ത സാധാരണ കാഴ്ചശക്തിയും നിർബന്ധമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 985 ഒഴിവുകളാണ് കേരള പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലായിരിക്കും നിയമന നടപടികൾ നടക്കുക. കായിക്ഷമതയ്ക്കും സാങ്കേതിക പരിജ്ഞാനത്തിനും മുൻഗണന നൽകുന്നതാണ് പുതിയ രീതി.




വളരെ പുതിയ വളരെ പഴയ