Zygo-Ad

വീട്ടിൽ വോട്ടു ചെയ്യാനുള്ളവർ 20നകം അപേക്ഷിക്കണം

 


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ട് ചെയ്യാനുള്ളവർ (ആബ്സന്റീസ് വോട്ടർമാർ) 20നകം അപേക്ഷിക്കണം. തെരഞ്ഞെടുപ്പ് കമീഷൻ്റെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഫോം 12 ഡിയിൽ ബി.എ ൽ.ഒ മുഖേനയോ നേരിട്ട് റിട്ടേണിങ് ഓഫിസർക്കോ അപേക്ഷ നൽകാം. 85 വയസ് പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കുമാണ് വീട്ടിൽ വോട്ട് ചെയ്യാനാവുക. 85 വയസ് പിന്നിട്ട 2.44 ലക്ഷം വോട്ടർമാരു ണ്ട്. ഭിന്നശേഷി വോട്ടർമാരുടെ ആകെ എണ്ണം 2.04 ലക്ഷമാണ്.

അപേക്ഷയുടെ അടിസ്ഥാനത്തിൽ പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടു ചെയ്യിക്കും.

വളരെ പുതിയ വളരെ പഴയ