Zygo-Ad

കുപ്പികളിലും കാനുകളിലും ഇന്ധനം നൽകരുത്; പമ്പുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം



ന്യൂഡൽഹി: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളും ഡീസലും കുപ്പികളിലോ കാനുകളിലോ മറ്റ് സുരക്ഷിതമല്ലാത്ത പാത്രങ്ങളിലോ നൽകാൻ പാടില്ലെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കയിൽ പലരും വലിയ തോതിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.

ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകൃതമല്ലാത്ത പാത്രങ്ങളിൽ ഇന്ധനം സംഭരിക്കുന്നത് ഗുരുതരമായ തീപിടുത്തങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകും. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പമ്പുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ധന ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും അനാവശ്യമായി സംഭരിച്ച് വെച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അധികൃതർ അറിയിച്ചു 



വളരെ പുതിയ വളരെ പഴയ