Zygo-Ad

നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഷമ മുഹമ്മദ്; കണ്ണൂർ തന്നെ വേണമെന്ന് നിർബന്ധമില്ല

 


ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം പരസ്യമായി പ്രകടിപ്പിച്ച് കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആർക്കും മത്സരിക്കാൻ ആഗ്രഹമുണ്ടാകുമെന്നും, എന്നാൽ താൻ യോഗ്യയാണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അവർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളെ കൂടുതൽ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയ കാര്യവും ഷമ ഓർമ്മിപ്പിച്ചു. തൻ്റെ തറവാട് എന്ന നിലയിലാണ് കണ്ണൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. എന്നാൽ അവിടെത്തന്നെ മത്സരിക്കണമെന്ന് നിർബന്ധമില്ലെന്നും പാർട്ടി എവിടെ നിർദ്ദേശിച്ചാലും തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കെതിരെ കേരളത്തിൽ ആരെങ്കിലും പ്രവർത്തിക്കുന്നതായി കരുതുന്നില്ലെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.

അതേസമയം, പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കാൻ താനും സന്നദ്ധനാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും പ്രതികരിച്ചു. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പത്തനാപുരത്തെ ജനങ്ങൾ കൃത്യമായ വിലയിരുത്തൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


വളരെ പുതിയ വളരെ പഴയ