Zygo-Ad

നിയമസഭാ പോരാട്ടത്തിന് തുടക്കം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും


 കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്രിക സമർപ്പിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ധർമ്മടം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. രാവിലെ 11 മണിക്ക് തലശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി വരണാധികാരി മുൻപാകെയാണ് അദ്ദേഹം പത്രിക സമർപ്പിക്കുക.

തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പത്രിക സമർപ്പിക്കുന്ന ആദ്യ സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം. പത്തനാപുരം ഗാന്ധിഭവൻ അധികൃതർ നൽകിയ തുകയാണ് പത്രികയോടൊപ്പം കെട്ടിവെക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കൺവെൻഷനിലും റോഡ് ഷോയിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ഇടത് മുന്നണിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ ഈ പത്രികാ സമർപ്പണം വലിയ ഊർജ്ജം പകരും.


വളരെ പുതിയ വളരെ പഴയ