Zygo-Ad

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തിനശിച്ചു

 


മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപം എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് തീപിടിച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ 'ഭദ്ര'യുടെ നാല് ബസുകളാണ് പൂർണ്ണമായും കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. മുൻപ് വിമാനത്താവള ജീവനക്കാർക്കായി സർവീസ് നടത്തിയിരുന്നവയും നിലവിൽ സർവീസ് നടത്താത്തതുമായ ബസുകളാണിവയെന്നാണ് വിവരം. ഒരു ബസിന് പിടിച്ച തീ വേഗത്തിൽ മറ്റുള്ളവയിലേക്കും പടരുകയായിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എൻജിനുകളും കോഴിക്കോട്ട് നിന്നുള്ള അഗ്നിശമന യൂണിറ്റുകളും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല എന്നത് ആശ്വാസകരമാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തി വരികയാണ്

 

വളരെ പുതിയ വളരെ പഴയ