തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യമായ മുൻഷിയെന്ന പരിപാടിയിലെ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു.
ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് റോഡില്‍ കുഴഞ്ഞുവീണായിരുന്നു അന്ത്യം.
കുഴഞ്ഞു വീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീണു കിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുൻഷിയില്‍ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്‍റേത്.
