Zygo-Ad

കോഴിക്കോട് മദ്യലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; വയനാട് സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം

  


കോഴിക്കോട്: ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ മദ്യവുമായി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടെ ബിവറേജസ് ഗോഡൗണിലേക്ക് മദ്യവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. കാറുമായി കൂട്ടിയിടിച്ച ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്കുന്ന് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറി ഭാഗികമായി മുറിച്ചുമാറ്റിയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു.

ലോറി മറിഞ്ഞതിനെത്തുടർന്ന് നൂറുകണക്കിന് ബിയർ കുപ്പികൾ പൊട്ടി റോഡിൽ ചിതറി. ഇത് ഗതാഗതത്തിന് തടസ്സമുണ്ടാക്കിയെങ്കിലും ഫയർഫോഴ്‌സ് യൂണിറ്റ് എത്തി ചില്ലുകൾ നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം.

വളരെ പുതിയ വളരെ പഴയ