Zygo-Ad

കേരള ബജറ്റ് 2026: സ്കൂൾ കുട്ടികൾക്ക് ഇൻഷുറൻസ്, അപകടബാധിതർക്ക് സൗജന്യ ചികിത്സ; തൊഴിലുറപ്പിന് 1000 കോടി

 


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണരൂപ ബജറ്റിൽ ജനക്ഷേമകരമായ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സർക്കാർ ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന ആരോഗ്യ-സാമൂഹിക സുരക്ഷാ പദ്ധതികളാണ് ബജറ്റിലെ പ്രധാന ആകർഷണം.

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം

 * വിദ്യാർത്ഥി ഇൻഷുറൻസ്: സംസ്ഥാനത്തെ 1 മുതൽ 12 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അപകട ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതിനായി 15 കോടി രൂപ വകയിരുത്തി.

 * ലൈഫ് സേവർ പദ്ധതി: റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന 'ലൈഫ് സേവർ' പദ്ധതി പ്രഖ്യാപിച്ചു.

 * മെഡിസെപ് 2.0: ഫെബ്രുവരി 1 മുതൽ കൂടുതൽ ആനുകൂല്യങ്ങളോടെ മെഡിസെപ് രണ്ടാം ഘട്ടം ആരംഭിക്കും. വിരമിച്ചവർക്കും പൊതുമേഖലാ-സഹകരണ ജീവനക്കാർക്കും പുതിയ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കും.

 * കാരുണ്യ പ്ലസ്: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി 50 കോടി രൂപയുടെ പുതിയ ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് കരുത്ത്

കേന്ദ്ര നയങ്ങൾ തിരിച്ചടിയാകുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ 1000 കോടി രൂപ അധികമായി വകയിരുത്തി. കേന്ദ്ര വിഹിതം കുറയുന്നത് മൂലം കേരളത്തിനുണ്ടാകുന്ന 3500 കോടിയുടെ നഷ്ടം മറികടക്കാനും സാധാരണക്കാരുടെ തൊഴിൽ ദിനങ്ങളും വേതനവും ഉറപ്പാക്കാനുമാണ് ഈ നീക്കം. തൊഴിലുറപ്പ് നിയമത്തിലെ മാറ്റങ്ങൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യവും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ