Zygo-Ad

കേരള ബജറ്റ് 2026:സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരമായി സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി

 


സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരമായി സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ചുവടെ പറയുന്ന രീതിയില്‍ പ്രഖ്യാപിക്കുന്നു.

1. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഡി.ആര്‍ അനുവദനീയമാക്കുകയും ചെയ്യും.

2. നിലവിലുള്ള എന്‍.പി.എസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷനുണ്ടായിരിക്കും.

3. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും.

4. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1-ന് നടപ്പില്‍ വരുത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഉത്തരവ് പുറത്തിറക്കും.

വളരെ പുതിയ വളരെ പഴയ