Zygo-Ad

'ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ'; എലത്തൂർ കൊലപാതകത്തിൽ നിർണായക വഴിത്തിരിവായ വാട്സാപ്പ് സന്ദേശം പുറത്ത്


കോഴിക്കോട്: മാളിക്കടവിൽ 26-കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വൈശാഖനെതിരെയുള്ള നിർണായക തെളിവുകൾ പുറത്ത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്നും യുവതി തന്റെ സൈക്കോളജിസ്റ്റിന് അയച്ച സന്ദേശമാണ് ഇപ്പോൾ കേസിലെ പ്രധാന വഴിത്തിരിവാകുന്നത്.

മരണദിവസം രാവിലെ 9.20-നാണ് യുവതി വാട്സാപ്പിലൂടെ ഈ സന്ദേശം കൈമാറിയത്. 16 വയസ്സു മുതൽ താൻ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയ ശേഷം വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.

കേസിൽ യുവതിയുടെ കൗൺസിലർ മുഖ്യസാക്ഷിയാകും. സന്ദേശം അയച്ച ഔദ്യോഗിക ഫോൺ വൈകുന്നേരമാണ് ശ്രദ്ധിച്ചതെന്നും അപ്പോഴേക്കും കൊലപാതകം നടന്നിരുന്നുവെന്നുമാണ് കൗൺസിലറുടെ മൊഴി. വിവാഹാഭ്യർത്ഥനയ്ക്ക് പിന്നാലെ വൈശാഖൻ തന്നെയാണ് യുവതിയെ കൗൺസലിംഗിന് കൊണ്ടുപോയിരുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന സൂചനയിലേക്കാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത്.

 

വളരെ പുതിയ വളരെ പഴയ