Zygo-Ad

ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; വീഡിയോ പ്രചരിപ്പിച്ചത് ബോധപൂർവമെന്ന് പോലീസ്

 


കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ വടകര സ്വദേശി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രതിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

പോലീസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

 * മരണകാരണം വീഡിയോ: ഷിംജിത ചിത്രീകരിച്ച് പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോ അല്ലാതെ ദീപക്കിന്റെ ആത്മഹത്യയ്ക്ക് മറ്റ് കാരണങ്ങളില്ലെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 * ആസൂത്രിതമായ നീക്കം: ബസ്സിൽ വെച്ച് ദീപക്കിനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന വീഡിയോകൾ പലതവണ ഷിംജിത ഫോണിൽ പകർത്തിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.

 * നിയമപരമായ അറിവ്: കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ പ്രതിക്ക് നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും പോലീസിനെ അറിയിക്കുന്നതിന് പകരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ചെയ്തത്.

ഈ മാസം 21-നാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇവർ. അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.



വളരെ പുതിയ വളരെ പഴയ