Zygo-Ad

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും


 കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. ഇതോടെ ഷിംജിത ജയിലിൽ തുടരും.

സമൂഹമാധ്യമങ്ങളിൽ പ്രശസ്തിയും വീഡിയോകൾക്ക് കൂടുതൽ റീച്ചും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റം ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചു. അതിക്രമം നേരിട്ടെങ്കിൽ അത് അധികാരികളെ അറിയിക്കുന്നതിന് പകരം വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശ്യപരമാണെന്ന് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പോലീസ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണങ്ങൾ:

 * ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു: ദീപക്കിന്റെ മരണത്തിന് ഏക കാരണം പ്രതി പകർത്തി പ്രചരിപ്പിച്ച വീഡിയോ ആണ്.

 * സമാന കുറ്റകൃത്യങ്ങൾക്ക് സാധ്യത: പ്രതിക്ക് ജാമ്യം നൽകിയാൽ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

 * സമൂഹത്തിനുള്ള മുന്നറിയിപ്പ്: വ്ലോഗർമാർ പ്രശസ്തിക്ക് വേണ്ടി ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നത് കൂടുതൽ ആത്മഹത്യകൾക്ക് കാരണമായേക്കാമെന്നും പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി.

യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെത്തുടർന്നുണ്ടായ മാനസികവിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്.



വളരെ പുതിയ വളരെ പഴയ