ലഹരിക്കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിനായി തൊണ്ടി മുതൽ മാറ്റിയെന്ന കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കേസിൽ തെളിഞ്ഞിരിക്കുന്നത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120B, 201, 193, 409, 34 എന്നീ വകുപ്പുകൾ ആന്റണി രാജുവിനെതിരെ നിലനിൽക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
ശിക്ഷാവിധി മേൽക്കോടതിയുടെ പരിഗണനയ്ക്ക് വിടും. എന്നാൽ പത്ത് വർഷത്തിൽ താഴെയുള്ള ശിക്ഷ സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത. ബാക്കിയുള്ള വിഷയങ്ങൾ പിന്നീട് മേൽക്കോടതി പരിഗണിക്കും.
കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷ ലഭിച്ചാൽ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. ഇതു മുന്നിൽ കണ്ട്, രണ്ട് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കണമെന്ന ആവശ്യമാണ് പ്രതിഭാഗം ഉന്നയിക്കാൻ സാധ്യത.
.jpg)