Zygo-Ad

വിദ്യാർഥിനികളെ പെരുവഴിയിലാക്കി; ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താത്ത കെഎസ്ആർടിസി കണ്ടക്ടറുടെ ജോലി തെറിച്ചു!

 


തിരുവനന്തപുരം: രാത്രിയാത്രയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതെ പോയ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ കർശന നടപടി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്.

രാത്രിസമയത്ത് സുരക്ഷിതമായി ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്തണമെന്ന് വിദ്യാർഥിനികൾ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ ഇത് നിരസിക്കുകയും കൃത്യവിലോപം കാണിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു വീഴ്ചയുണ്ടായത്.

സംഭവം ഗൗരവകരമാണെന്നും യാത്രികരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.




വളരെ പുതിയ വളരെ പഴയ