പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ.
ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സഞ്ജാമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു റവാഡ ആസാദ് ചന്ദ്ര ശേഖർ.
മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ തിരിച്ച് ആണ് സുരക്ഷയൊരുന്നുന്നത്.
ഇത്തരത്തില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ എസ്.പിമാർ, അഡീഷണല്‍ എസ്.പിമാർ, ഡി.വൈ,എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവില്‍ പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥർ ഉള്‍പ്പെടും.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും.
പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ എന്നിവ തടയാൻ സ്പെഷ്യല്‍ ആൻറി തെഫ്റ്റ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്.
മാത്രമല്ല സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻ എ.ഐ അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം പ്രയോജനപ്പെടുത്തും. ക്യൂ കോപ്ലെക്സുകളില്‍ തിരക്ക് നിയന്ത്രിക്കും. പമ്ബാ നദിയുടെ കരയില്‍ പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളില്‍ 4,000 പേരെ വരെ ഉള്‍ക്കൊള്ളാനാകും.
ഡോളി ജീവനക്കാർ ഉള്‍പ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ പമ്ബ പൊലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും. ആംബുലൻസുകള്‍ക്ക് പ്രത്യേക പാത ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.
തീർഥാടകരുടെ സുരക്ഷ മാത്രമല്ല ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാൻ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും.
പ്രധാന സ്ഥലങ്ങളില്‍ കേരള പോലീസിന്റെ കമാൻഡോകളെ വിന്യസിക്കും. പ്രധാന വാഹന പാർക്കിംഗ് ഏരിയ നിലയ്ക്കല്‍ ആണെന്നും അനധികൃത പാർക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു.
ഇവിടങ്ങളില്‍ ആവശ്യത്തിന് സി.സി.ടി.വി, ശൗചാലയങ്ങള്‍ എന്നിവ ഉറപ്പാക്കും. ഇടത്താവളങ്ങളില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാർഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പന്മാ തീരത്ത് ക്രമീകരിച്ചിട്ടുണ്ട്.
