Zygo-Ad

വണ്ടിയുമായി കോളേജിലെത്തിയ ജൂനിയറെ സീനിയര്‍മാര്‍ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു

 


തളിപ്പറമ്പ്: വണ്ടിയുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചില്‍ കണ്ടത്തില്‍ വീട്ടില്‍ ഹാരിസിന്റെ മകന്‍ ടി.കെ.മുഹമ്മദ്ഷാസ് (18)നാണ് മര്‍ദ്ദനമേറ്റത്.നവംബര്‍ മൂന്നിന് രാവിലെ 11.30 നായിരുന്നു സംഭവം.ബാസില്‍, ഫഹീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

ബാസില്‍ ഫോണ്‍ വിളിച്ച് ഷാസിനെ ഒമാന്‍ ടര്‍ഫിന് സമീപം വിളിച്ചുവരുത്തി ഫഹീസിന്റെ ബൈക്കില്‍ കയറ്റി അയാളുടെ വീട്ടിലെത്തിച്ചു.

ഷാസിനെ ഫഹീസിന്റെ വീട്ടിലെ മുറിയിലിട്ട് വാതിലടച്ചശേഷം മൊബൈല്‍ ചാര്‍ജര്‍ കൊണ്ടും ബെല്‍റ്റ്‌കൊണ്ടും അടിച്ചുപരിക്കേല്‍പ്പിച്ചതായാണ് പരാതി.

കോളേജില്‍ വണ്ടിയെടുത്ത് വന്നതിന്റെ വിരോധത്തിന് മര്‍ദ്ദിച്ചതായാണ് പരാതി.തളിപ്പറമ്പ് പോലീസ് ബാസിലിനെ ഒന്നാംപ്രതിയും ഫഹീസിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു.സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത്തരത്തില്‍ നിരവധി സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും തുടര്‍ച്ചയായി നടന്നുവരികയാണ്.

ഇതിന് സമീപത്തെ ഒരു ഹോട്ടലില്‍ രാത്രി വൈകുവോളം വിദ്യാര്‍ത്ഥികള്‍ ബൈക്കുകളുമായി എത്തി സംഘംചേരുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

വളരെ പുതിയ വളരെ പഴയ