കെഎസ്‌ആർടിസിയുടെ പുതിയ വോൾവോ 9600 എസ്‌എൽഎക്‌സ് സ്ലീപ്പർ ബസ് ടെസ്‌റ്റ് ഡ്രൈവ് നടത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. തിരുവല്ലത്തുനിന്നും കോവളംവരെയും കോവളത്ത് നിന്നും ആനയറവരെയും മന്ത്രി ബസ് ഓടിച്ചു. 42 പേർക്ക് യാത്ര ചെയ്യാം. കൂടുതൽ സുരക്ഷയും സൗകര്യവും ഇൗ മോഡലിലുണ്ട്.
ഓരോ സീറ്റിനും എമർജൻസി എക്‌സിറ്റ് ഉണ്ട് എന്നതും പ്രത്യേകതയാണ്. ബസ് ഉടൻ സർവീസ് ആരംഭിക്കും. ഇൗ വിഭാഗത്തിൽ ഒരു ബസ് കൂടി ഉടൻ എത്തും. കെഎസ്ആർടിസി സിഎംഡി പ്രമോജ്ശങ്കർ, ഓപ്പറേഷൻ ഡയറക്ടർ ജി പ്രദീപ് കുമാർ, സ്വിഫ്റ്റ് ജനറൽ മാനേജൻ ചന്ദ്രബാബു, വോൾവോ കമ്പനി പ്രതിനിധികൾ എന്നിവരുണ്ടായിരുന്നു. തിരുവനന്തപുരം –ചെന്നൈ റൂട്ടിലായിരിക്കും സർവീസ് എന്നാണ് സൂചന.
