ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള ദീർഘചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന് മുമ്പ് രണ്ടു തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും എൻ. വാസുവിന്റെ അറസ്റ്റിന് ശേഷമാണ് രണ്ടാമത്തെ നോട്ടിസ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത് പത്മകുമാറാണെന്നും പോറ്റിയുമായും സാമ്പത്തിക ഇടപാട് നടന്നിരുന്നുവെന്നും എസ്‌ഐടി സംശയിക്കുന്നു.
കേസിൽ കൂടുതൽ തെളിവുകൾ വേേണ്ടതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ വൈകിയത്. 2019ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിക്കായി അഴിച്ചെടുക്കുമ്പോൾ ദേവസ്വം ബോർഡ് അധ്യക്ഷൻ പത്മകുമാറായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി. സുധീഷ്‌കുമാർ, എൻ. വാസു എന്നിവർക്കു പിന്നാലെയാണ് പത്മകുമാർ അറസ്റ്റിലാകുന്നത്.
