Zygo-Ad

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞ് പാമ്പുകടിയേറ്റ് മരിച്ചു

 


മഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് പാമ്പുകടിയേറ്റു മരിച്ചു. പുൽപറ്റ പൂക്കൊളത്തൂർ കല്ലേങ്ങൽ ശ്രീജേഷ്-ശോഭ ദമ്പതികളുടെ മകൻ അർജുൻ (ഒരു വയസ്സ് മൂന്നു മാസം) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം.

കുട്ടിയുടെ കാലിൽനിന്ന് രക്ത‌ം വന്നതു കണ്ട് തൃപ്പനച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡോക്ടർമാർ പാമ്പുകടിയേറ്റതാണെന്ന് സംശയം പ്രകടിപ്പിക്കുകയും സ്‌ഥലത്ത് പരിശോധിക്കാൻ പറഞ്ഞതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. സഹോദരങ്ങൾ: അനുശ്രീ, അമൃത.

വളരെ പുതിയ വളരെ പഴയ